ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതി. പോലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ എല്ലാം ഉടൻ മാറ്റണം. ശരംകുത്തിയിൽ രാത്രി തീർത്ഥാടകരെ പ്രവേശിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി നിരീക്ഷണ സംഘം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം